Zechariah 6:12 in Malayalam 12 ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുള എന്നു പേരുള്ള ഒരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
Other Translations King James Version (KJV) And speak unto him, saying, Thus speaketh the LORD of hosts, saying, Behold the man whose name is The BRANCH; and he shall grow up out of his place, and he shall build the temple of the LORD:
American Standard Version (ASV) and speak unto him, saying, Thus speaketh Jehovah of hosts, saying, Behold, the man whose name is the Branch: and he shall grow up out of his place; and he shall build the temple of Jehovah;
Bible in Basic English (BBE) And say to him, These are the words of the Lord of armies: See, the man whose name is the Branch, under whom there will be fertile growth.
Darby English Bible (DBY) and speak unto him, saying, Thus speaketh Jehovah of hosts, saying, Behold a man whose name is [the] Branch; and he shall grow up from his own place, and he shall build the temple of Jehovah:
World English Bible (WEB) and speak to him, saying, 'Thus says Yahweh of Hosts, "Behold, the man whose name is the Branch: and he shall grow up out of his place; and he shall build the temple of Yahweh;
Young's Literal Translation (YLT) and hast spoken unto him, saying: Thus spake Jehovah of Hosts, saying: Lo, a man! A Shoot -- `is' his name, And from his place he doth shoot up, And he hath built the temple of Jehovah.
Cross Reference Ezra 3:8 in Malayalam 8 അവർ യെരൂശലേമിലെ ദൈവാലയത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും,യോസാദാക്കിന്റെ മകൻ യേശുവയും, അവരുടെ ശേഷം സഹോദരന്മാരും, പുരോഹിതന്മാരും, ലേവ്യരും, പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്ക് വന്നവർ എല്ലാവരും കൂടി പണി തുടങ്ങി; ഇരുപത് വയസ്സ് മുതൽ മേലോട്ട് പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്ക് മേൽനോട്ടത്തിന് നിയമിച്ചു.
Ezra 3:10 in Malayalam 10 പണിയുന്നവർ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോൾ, യിസ്രായേൽരാജാവായ ദാവീദിന്റെ ചട്ടപ്രകാരം, യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും, ആസാഫ്യരായ ലേവ്യരെ, കൈത്താളങ്ങളോട് കൂടെയും നിർത്തി.
Psalm 80:15 in Malayalam 15 നിന്റെ വലങ്കൈ നട്ടതും നീ നിനക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
Isaiah 4:2 in Malayalam 2 ആ നാളിൽ യഹോവയുടെ ശാഖ ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.
Isaiah 11:1 in Malayalam 1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.
Isaiah 32:1 in Malayalam 1 ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
Isaiah 53:2 in Malayalam 2 അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര് മുളയ്ക്കുന്നതുപോലെയും അവിടുത്തെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല.
Jeremiah 23:5 in Malayalam 5 “ഇതാ, ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണ് ബുദ്ധിയോടെ പ്രവർത്തിച്ച് ദേശത്തു നീതിയും ന്യായവും നടത്തും.
Jeremiah 33:15 in Malayalam 15 ആ നാളുകളിലും ആ കാലത്തും ഞാൻ ദാവീദിന് നീതിയുള്ള ഒരു മുളയെ മുളപ്പിക്കും; അവൻ ദേശത്ത് നീതിയും ന്യായവും നടത്തും.
Micah 5:5 in Malayalam 5 അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴ് ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.
Zechariah 3:8 in Malayalam 8 മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊള്ളുവിൻ! അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലയൊ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.
Zechariah 4:6 in Malayalam 6 അവൻ എന്നോടു ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
Zechariah 8:9 in Malayalam 9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.
Zechariah 13:7 in Malayalam 7 “വാളേ, എന്റെ ഇടയന്റെ നേരെയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരെയും ഉണരുക” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; “ആടുകൾ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാൻ ചെറിയവരുടെ നേരെ കൈ തിരിക്കും.
Matthew 16:18 in Malayalam 18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നും ഞാൻ നിന്നോട് പറയുന്നു.
Matthew 26:61 in Malayalam 61 ഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് വീണ്ടും പണിവാൻ എനിക്ക് കഴിയും എന്നു ഇവൻ പറഞ്ഞു എന്നു അവരെ ധരിപ്പിച്ചു.
Mark 14:58 in Malayalam 58 “ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞത് ഞങ്ങൾ കേട്ട്” എന്നു കള്ള സാക്ഷ്യം പറഞ്ഞു.
Mark 15:29 in Malayalam 29 അതുവഴി കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ട്: “ഹാ, ഹാ, മന്ദിരം പൊളിച്ച് മൂന്നു നാളുകൊണ്ട് പണിയുന്നവനേ,
Mark 15:39 in Malayalam 39 അവന് എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: “ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം” എന്നു പറഞ്ഞു.
Luke 1:78 in Malayalam 78 സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
John 1:45 in Malayalam 45 ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസഫിന്റെ പുത്രനായ യേശു എന്ന നസറേത്ത്കാരൻ തന്നേ എന്നു പറഞ്ഞു.
John 2:19 in Malayalam 19 യേശു അവരോട്: ഈ മന്ദിരം തകർക്കുവിൻ; മൂന്നു ദിവസത്തിനകം ഞാൻ അതിനെ ഉദ്ധരിക്കും എന്നു ഉത്തരം പറഞ്ഞു.
John 19:5 in Malayalam 5 അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തോസ് അവരോട്: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
Acts 13:38 in Malayalam 38 ഉയിർത്തെഴുന്നേല്പിച്ചവൻമൂലം നിങ്ങളോട് പാപമോചനം അറിയിക്കുന്നു എന്നും
Acts 17:31 in Malayalam 31 ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”
1 Corinthians 3:9 in Malayalam 9 എന്തെന്നാൽ, ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷിത്തോട്ടം, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
Ephesians 2:20 in Malayalam 20 ക്രിസ്തുയേശു തന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
Hebrews 3:3 in Malayalam 3 ഭവനത്തെക്കാളും ഭവനം നിർമ്മിച്ചവന് അധിക മഹത്വമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്ന് വെളിപ്പെട്ടിരിക്കുന്നു.
Hebrews 7:4 in Malayalam 4 ഇവൻ എത്ര മഹാൻ എന്നു ശ്രദ്ധിക്കുവിൻ; നമ്മുടെ പൂർവ്വപിതാവായ അബ്രഹാംകൂടെയും യുദ്ധത്തിൽ പിടിച്ചെടുത്ത വിശേഷസാധനങ്ങളിൽ നിന്നും പത്തിലൊന്ന് അവന് കൊടുത്തുവല്ലോ.
Hebrews 7:24 in Malayalam 24 ഇവനോ, എന്നേക്കും ജീവിച്ചിരിക്കുന്നതുകൊണ്ട് എന്നേക്കും നിലനിൽക്കുന്ന പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്.
Hebrews 8:3 in Malayalam 3 ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം.
Hebrews 10:12 in Malayalam 12 ക്രിസ്തുവോ പാപങ്ങൾക്ക് വേണ്ടി ഒരിക്കലായി യാഗം അർപ്പിച്ചിട്ട് എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്ത്,
1 Peter 2:4 in Malayalam 4 മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്റെ അടുക്കൽ വന്നിട്ട്