Hosea 2:23 in Malayalam 23 ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവരോട്: “നീ എന്റെ ജനം” എന്ന് ഞാൻ പറയും; “അങ്ങ് എന്റെ ദൈവം” എന്ന് അവരും പറയും.
Other Translations King James Version (KJV) And I will sow her unto me in the earth; and I will have mercy upon her that had not obtained mercy; and I will say to them which were not my people, Thou art my people; and they shall say, Thou art my God.
American Standard Version (ASV) And I will sow her unto me in the earth; and I will have mercy upon her that had not obtained mercy; and I will say to them that were not my people, Thou art my people; and they shall say, `Thou art' my God.
Bible in Basic English (BBE) And I will put her as seed in the earth, and I will have mercy on her to whom no mercy was given; and I will say to those who were not my people, You are my people, and they will say, My God.
Darby English Bible (DBY) And I will sow her unto me in the land; and I will have mercy upon Lo-ruhamah; and I will say to Lo-ammi, Thou art my people; and they shall say, My God.
World English Bible (WEB) I will sow her to me in the earth; And I will have mercy on her who had not obtained mercy; And I will tell those who were not my people, 'You are my people;' And they will say, 'My God!'"
Young's Literal Translation (YLT) And I have sowed her to Me in the land, And I have pitied Lo-Ruhamah, And I have said to Lo-Ammi, My people thou `art', and it saith, My God!'
Cross Reference Deuteronomy 26:17 in Malayalam 17 യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്റെ വചനം അനുസരിക്കണമെന്നും നീ ഇന്ന് അരുളപ്പാട് കേട്ടിരിക്കുന്നു.
Psalm 22:27 in Malayalam 27 ഭൂമിയുടെ അറുതികളിൽ ഉള്ളവർ ഒക്കെയും ഇതോർത്ത് യഹോവയിലേക്ക് തിരിയും; സകല വംശങ്ങളും നിന്റെ മുമ്പാകെ നമസ്കരിക്കും.
Psalm 68:31 in Malayalam 31 ഈജിപ്റ്റിൽനിന്ന് മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്ക് നീട്ടും.
Psalm 72:16 in Malayalam 16 ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യം പോലെ തഴയ്ക്കും.
Psalm 118:28 in Malayalam 28 നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
Song of Solomon 2:16 in Malayalam 16 എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.
Isaiah 44:5 in Malayalam 5 ‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
Jeremiah 16:19 in Malayalam 19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങയുടെ അടുക്കൽ വന്നു; ‘ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നത്,വ്യാജമായ മിഥ്യാമൂർത്തികളത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്ന് പറയും.
Jeremiah 31:27 in Malayalam 27 ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതയ്ക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്.
Jeremiah 32:38 in Malayalam 38 അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
Hosea 1:6 in Malayalam 6 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
Hosea 1:9 in Malayalam 9 അപ്പോൾ യഹോവ: “അവന് ലോ-അമ്മീ (എന്റെ ജനമല്ല) എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു.
Hosea 8:2 in Malayalam 2 അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് നിലവിളിക്കുന്നു.
Zechariah 2:11 in Malayalam 11 ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്റെ മദ്ധ്യത്തിൽ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും.
Zechariah 8:22 in Malayalam 22 അങ്ങനെ അനേകജനതകളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുവാനും യഹോവയെ പ്രസാദിപ്പിക്കുവാനും വരും.”
Zechariah 10:9 in Malayalam 9 ഞാൻ അവരെ ജനതകളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവച്ച് അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടി ജീവിച്ചു മടങ്ങിവരും.
Zechariah 13:9 in Malayalam 9 “മൂന്നിൽ ഒരംശം ഞാൻ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവർ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കുകയും ഞാൻ അവർക്ക് ഉത്തരം അരുളുകയും ചെയ്യും; ‘അവർ എന്റെ ജനം’ എന്നു ഞാൻ പറയും; ‘യഹോവ എന്റെ ദൈവം’ എന്ന് അവരും പറയും.”
Zechariah 14:9 in Malayalam 9 യഹോവ സർവ്വഭൂമിക്കും രാജാവാകും; ആ നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.
Zechariah 14:16 in Malayalam 16 എന്നാൽ യെരൂശലേമിനു നേരെ വന്ന സകലജനതകളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിക്കുവാനും കൂടാരപ്പെരുനാൾ ആചരിക്കുവാനും വർഷംതോറും വരും.
Malachi 1:11 in Malayalam 11 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലിയതാകുന്നു; എല്ലായിടത്തും എന്റെ നാമത്തിന് ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജനതകളുടെ ഇടയിൽ വലുതാകുന്നുവല്ലോ” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Acts 8:1 in Malayalam 1 സ്തെഫാനൊസിനെ കൊലചെയ്തത് ശൗലിന് സമ്മതമായിരുന്നു. അന്ന് യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ പീഢനം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.
Romans 3:29 in Malayalam 29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു.
Romans 9:25 in Malayalam 25 “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും, പ്രിയപ്പെട്ടവളല്ലാത്തവളെ പ്രിയപ്പെട്ടവൾ എന്നും ഞാൻ വിളിക്കും.
Romans 11:30 in Malayalam 30 നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
Romans 15:9 in Malayalam 9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
1 Thessalonians 1:9 in Malayalam 9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള സ്വീകരണം ലഭിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിക്കുവാനും
James 1:1 in Malayalam 1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നത്: പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന പന്ത്രണ്ട് ഗോത്രങ്ങൾക്കും വന്ദനം.
1 Peter 1:1 in Malayalam 1 യേശുക്രിസ്തുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദോക്യയിലും ആസ്യയിലും ബിഥുന്യയിലും ആകമാനം ചിതറിപ്പാർക്കുന്നവരും,
1 Peter 2:9 in Malayalam 9 എന്നാൽ നിങ്ങളോ അന്ധകാരത്തിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
Revelation 21:3 in Malayalam 3 സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ തന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.