Mark 12:14 in Malayalam 14 അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോട് ചോദിച്ചു.
Other Translations King James Version (KJV) And when they were come, they say unto him, Master, we know that thou art true, and carest for no man: for thou regardest not the person of men, but teachest the way of God in truth: Is it lawful to give tribute to Caesar, or not?
American Standard Version (ASV) And when they were come, they say unto him, Teacher, we know that thou art true, and carest not for any one; for thou regardest not the person of men, but of a truth teachest the way of God: Is it lawful to give tribute unto Caesar, or not?
Bible in Basic English (BBE) And when they had come, they said to him, Master, we are certain that you are true, and have no fear of anyone: you have no respect for a man's position, but you are teaching the true way of God: Is it right to give taxes to Caesar or not?
Darby English Bible (DBY) And they come and say to him, Teacher, we know that thou art true, and carest not for any one; for thou regardest not men's person, but teachest the way of God with truth: Is it lawful to give tribute to Caesar or not?
World English Bible (WEB) When they had come, they asked him, "Teacher, we know that you are honest, and don't defer to anyone; for you aren't partial to anyone, but truly teach the way of God. Is it lawful to pay taxes to Caesar, or not?
Young's Literal Translation (YLT) and they having come, say to him, `Teacher, we have known that thou art true, and thou art not caring for any one, for thou dost not look to the face of men, but in truth the way of God dost teach; is it lawful to give tribute to Caesar or not? may we give, or may we not give?'
Cross Reference Exodus 23:2 in Malayalam 2 ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.
Deuteronomy 16:19 in Malayalam 19 ന്യായം മറിച്ചുകളയരുത്; മുഖപക്ഷം കാണിക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളയുകയും ചെയ്യുന്നു.
Deuteronomy 33:9 in Malayalam 9 അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
2 Chronicles 18:13 in Malayalam 13 അതിന് മീഖായാവ്: “യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും” എന്ന് പറഞ്ഞു.
2 Chronicles 19:7 in Malayalam 7 ആകയാൽ ദൈവ ഭയം നിങ്ങളിൽ ഉണ്ടായിരിക്കട്ടെ; സൂക്ഷിച്ച് പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങലും ഇല്ലല്ലോ.”
Ezra 4:12 in Malayalam 12 “തിരുമുമ്പിൽ നിന്ന് പുറപ്പെട്ട് യെരൂശലേമിൽ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്ന യെഹൂദന്മാർ, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
Nehemiah 9:37 in Malayalam 37 ഞങ്ങളുടെ പാപങ്ങൾനിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
Psalm 12:2 in Malayalam 2 ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു.
Psalm 55:21 in Malayalam 21 അവന്റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു.
Psalm 120:2 in Malayalam 2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
Proverbs 26:23 in Malayalam 23 ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു.
Isaiah 50:7 in Malayalam 7 യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകുകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകുകയില്ല എന്നു ഞാൻ അറിയുന്നു.
Jeremiah 15:19 in Malayalam 19 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്റെ വായ് പോലെ ആകും; അവർ നിന്റെ പക്ഷം തിരിയും; നീ അവരുടെ പക്ഷം തിരിയുകയില്ല.
Jeremiah 42:2 in Malayalam 2 “നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ.
Jeremiah 42:20 in Malayalam 20 “നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
Ezekiel 2:6 in Malayalam 6 നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുത്; പറക്കാരയും മുള്ളും നിന്റെ അരികിൽ ഉണ്ടായിരുന്നാലും, തേളുകളുടെ ഇടയിൽ നീ വസിച്ചാലും അവരുടെ വാക്ക് പേടിക്കരുത്; അവർ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്ക് പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കുകയുമരുത്.
Micah 3:8 in Malayalam 8 എങ്കിലും യാക്കോബിനോട് അവന്റെ അതിക്രമവും യിസ്രായേലിനോട് അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന് ഞാൻ യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
Matthew 17:25 in Malayalam 25 പത്രൊസ് വീട്ടിൽ വന്നപ്പോൾ യേശു ആദ്യം അവനോട്: ശിമോനേ, നിനക്ക് എന്ത് തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ കരമോ പ്രതിഫലമോ ആരോട് വാങ്ങുന്നു? രാജ്യത്തിലെ അംഗങ്ങളോടോ അതോ പുറത്തുള്ളവരോടോ എന്നു ചോദിച്ചതിന്: പുറത്തുള്ളവരോട് എന്നു പത്രൊസ് പറഞ്ഞു.
Matthew 22:17 in Malayalam 17 നിനക്ക് എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം.
Mark 14:45 in Malayalam 45 യൂദാ വന്ന ഉടനെ യേശുവിന്റെ അടുത്തു ചെന്ന്: “റബ്ബീ,” എന്നു പറഞ്ഞു അവനെ ചുംബിച്ചു.
Luke 20:22 in Malayalam 22 നാം കൈസർക്ക് കരം കൊടുക്കുന്നത് നിയമപരമായി ശരിയോ അല്ലയോ എന്നു ചോദിച്ചു.
Luke 23:2 in Malayalam 2 ഇവൻ ഞങ്ങളുടെ ജാതിയെ വഴി തെറ്റിക്കുകയും, താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസർക്ക് കരം കൊടുക്കുന്നത് തടയുകയും ചെയ്യുന്നതായി ഞങ്ങൾ കണ്ട് എന്നു കുറ്റം ചുമത്തിത്തുടങ്ങി.
John 7:18 in Malayalam 18 സ്വയമായി പ്രസ്താവിക്കുന്നവനെല്ലാം സ്വന്തമഹത്വം അന്വേഷിക്കുന്നു; എന്നാൽ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവനോ സത്യവാൻ ആകുന്നു; നീതികേട് അവനിൽ ഇല്ല.
Romans 13:6 in Malayalam 6 അധികാരികൾ ദൈവശുശ്രൂഷകന്മാരും ആ കാര്യം നിരന്തരമായി നോക്കുന്നവരുമാകുന്നതുകൊണ്ടു തന്നെ നിങ്ങൾ നികുതിയും കൊടുക്കുന്നു.
2 Corinthians 2:2 in Malayalam 2 ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ, എന്നെ സന്തോഷിപ്പിക്കുന്നത് ഞാൻ മൂലം ദുഃഖിതനായവൻ അല്ലാതെ ആരുള്ളു?
2 Corinthians 2:17 in Malayalam 17 ഞങ്ങൾ ആദായത്തിനായി ദൈവവചനം വിൽക്കുന്ന അനേകരെപ്പോലെ അല്ല, പകരം പരമാർത്ഥതയോടും ദൈവത്താൽ നിയോഗിയ്ക്കപ്പെട്ടവരെപ്പോലെയും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.
2 Corinthians 4:1 in Malayalam 1 അതുകൊണ്ട് ഞങ്ങൾക്ക് കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ലഭിക്കുകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
2 Corinthians 5:11 in Malayalam 11 ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ട് ഞങ്ങൾ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നു; എന്നാൽ ദൈവത്തിനു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
2 Corinthians 5:16 in Malayalam 16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും മാനുഷികനിലയിൽ കണക്കാക്കുന്നില്ല; ക്രിസ്തുവിനെയും മാനുഷികനിലയിൽ അറിഞ്ഞിരുന്നു എങ്കിലും ഇനിയും തുടർന്ന് അങ്ങനെ അറിയുന്നില്ല.
Galatians 1:10 in Malayalam 10 ഇപ്പോൾ എനിക്ക് മനുഷ്യന്റെയോ അതോ ദൈവത്തിന്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.
Galatians 2:6 in Malayalam 6 എന്നാൽ മറ്റുള്ളവർ പ്രമാണികൾ എന്ന് പറയുന്നവർ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല. അവർ എങ്ങനെയുള്ളവർ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല.
Galatians 2:11 in Malayalam 11 കേഫാവ് അന്ത്യൊക്യയിൽ വന്നപ്പോൾ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോട് എതിർത്തുനിന്നു.
1 Thessalonians 2:4 in Malayalam 4 സുവിശേഷം ഞങ്ങളെ ഭരമേല്പിക്കേണ്ടതിന് ദൈവത്തിന് കൊള്ളാകുന്നവരായി ഞങ്ങൾ തെളിഞ്ഞതുപോലെ മനുഷ്യരെ പ്രസാദിപ്പിക്കുവാനല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെത്തന്നെ പ്രസാദിപ്പിച്ചുകൊണ്ടത്രേ ഞങ്ങൾ സംസാരിക്കുന്നത്.