Psalm 67 in Malayalam

1 സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മളോട് കൃപ ചെയ്ത് നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.

2 നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകല ജനതകളുടെ ഇടയിലും അറിയേണ്ടതിനു തന്നെ.

3 ദൈവമേ, ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും.

4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.

5 ദൈവമേ ജനതകൾ നിന്നെ സ്തുതിക്കും; സകല ജനതകളും നിന്നെ സ്തുതിക്കും.

6 ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.

7 ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ എല്ലാം അവനെ ഭയപ്പെടും.