Psalm 150 in Malayalam

1 യഹോവയെ സ്തുതിക്കുവിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിക്കുവിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിക്കുവിൻ.

2 അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിക്കുവിൻ; അവന്റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിക്കുവിൻ.

3 കാഹളനാദത്തോടെ അവനെ സ്തുതിക്കുവിൻ; വീണയോടും കിന്നരത്തോടും കൂടി അവനെ സ്തുതിക്കുവിൻ.

4 തപ്പിനോടും നൃത്തത്തോടും കൂടി അവനെ സ്തുതിക്കുവിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടി അവനെ സ്തുതിക്കുവിൻ.

5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിക്കുവിൻ.

6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിക്കുവിൻ.