Psalm 117 in Malayalam

1 സകല ജനതതികളുമേ, യഹോവയെ സ്തുതിക്കുവിൻ; സകല വംശങ്ങളുമേ, അവനെ പുകഴ്ത്തുവിൻ.

2 നമ്മളോടുള്ള അവന്റെ ദയ വലിയതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിക്കുവിൻ.