Psalm 100 in Malayalam

1 ഒരു സ്തോത്ര സങ്കീർത്തനം. സകല ഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ.

2 സന്തോഷത്തോടെ യഹോവയെ സേവിക്കുവിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

3 യഹോവ തന്നെ ദൈവം എന്നറിയുവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.

4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടി വരുവിൻ; അവന് സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.

5 യഹോവ നല്ലവനല്ലയോ, അവന്റെ ദയ എന്നേക്കുമുള്ളത്; അവന്റെ വിശ്വസ്തത തലമുറതലമുറയായി നിലനില്ക്കുന്നു.