Jeremiah 30:16 in Malayalam 16 അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെയെല്ലാവരും തിന്നുകളയപ്പെടും; നിന്റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവർ കൊള്ളയായിത്തീരും; നിന്നെ കവർച്ച ചെയ്യുന്നവരെയെല്ലാം ഞാൻ കവർച്ചയ്ക്ക് ഏല്പിക്കും.
Other Translations King James Version (KJV) Therefore all they that devour thee shall be devoured; and all thine adversaries, every one of them, shall go into captivity; and they that spoil thee shall be a spoil, and all that prey upon thee will I give for a prey.
American Standard Version (ASV) Therefore all they that devour thee shall be devoured; and all thine adversaries, every one of them, shall go into captivity; and they that despoil thee shall be a spoil, and all that prey upon thee will I give for a prey.
Bible in Basic English (BBE) For this cause, all those who take you for their food will themselves become your food; and all your attackers, every one of them, will be taken prisoners; and those who send destruction on you will come to destruction; and all those who take away your goods by force will undergo the same themselves.
Darby English Bible (DBY) Therefore all that devour thee shall be devoured, and all thine adversaries, every one of them, shall go into captivity; and they that spoil thee shall be for a spoil; and all they that prey upon thee will I give to be a prey.
World English Bible (WEB) Therefore all those who devour you shall be devoured; and all your adversaries, everyone of them, shall go into captivity; and those who despoil you shall be a spoil, and all who prey on you will I give for a prey.
Young's Literal Translation (YLT) Therefore all consuming thee are consumed, And all thine adversaries -- all of them -- Into captivity do go, And thy spoilers have been for a spoil, And all thy plunderers I give up to plunder.
Cross Reference Exodus 23:22 in Malayalam 22 എന്നാൽ നീ അവന്റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാൻ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
Psalm 129:5 in Malayalam 5 സീയോനെ വെറുക്കുന്നവരെല്ലാം ലജ്ജിച്ച് പിന്തിരിഞ്ഞുപോകട്ടെ.
Psalm 137:8 in Malayalam 8 നാശം അടുത്തിരിക്കുന്ന ബാബേൽപുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവൻ ഭാഗ്യവാൻ.
Isaiah 14:2 in Malayalam 2 ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽ ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
Isaiah 33:1 in Malayalam 1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്യുകയും നിന്നോട് ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കുകയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.
Isaiah 41:11 in Malayalam 11 നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
Isaiah 47:5 in Malayalam 5 “കല്ദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്കു പോവുക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.
Isaiah 54:15 in Malayalam 15 ഒരുത്തൻ നിന്നോടു കലഹം ഉണ്ടാക്കുന്നു എങ്കിൽ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലഹം ഉണ്ടാക്കിയാൽ അവൻ നിന്റെ നിമിത്തം വീഴും.
Isaiah 54:17 in Malayalam 17 നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല; ന്യായായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽ നിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 2:3 in Malayalam 3 യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടുത്തെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; അവർക്കു ദോഷം വന്നു ഭവിക്കും” എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.
Jeremiah 10:25 in Malayalam 25 അങ്ങയെ അറിയാത്ത ജനതകളുടെമേലും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും അവിടുത്തെ ക്രോധം പകരണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്റെ വാസസ്ഥലം ശൂന്യമാക്കിയിരിക്കുന്നു.
Jeremiah 12:14 in Malayalam 14 ഞാൻ എന്റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാ അയല്ക്കാരെയും കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.
Jeremiah 25:12 in Malayalam 12 എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ച് അതിനെ നിത്യശൂന്യമാക്കിത്തീർക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
Jeremiah 25:26 in Malayalam 26 എല്ലാ വടക്കെ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക് രാജാവ് അവർക്കു ശേഷം കുടിക്കണം.
Jeremiah 50:7 in Malayalam 7 അവരെ കാണുന്നവരെല്ലാം അവരെ തിന്നുകളയുന്നു; അവരുടെ വൈരികൾ: ‘നാം കുറ്റം ചെയ്യുന്നില്ല; അവർ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ’ എന്ന് പറഞ്ഞു.
Jeremiah 50:17 in Malayalam 17 യിസ്രായേൽ ചിതറിപ്പോയ ആട്ടിൻ കൂട്ടം ആകുന്നു; സിംഹങ്ങൾ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂർരാജാവ് അതിനെ വിഴുങ്ങി; ഒടുവിൽ ഇപ്പോൾ ബാബേൽരാജാവായ നെബൂഖദ്നേസർ അതിന്റെ അസ്ഥികൾ ഒടിച്ചുകളഞ്ഞു”.
Jeremiah 50:28 in Malayalam 28 നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിന് ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!
Jeremiah 50:33 in Malayalam 33 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരെല്ലാം അവരെ വിട്ടയയ്ക്കുവാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊള്ളുന്നു.
Jeremiah 51:34 in Malayalam 34 “ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ വിഴുങ്ങിക്കളഞ്ഞു; അവൻ എന്നെ ഒരൊഴിഞ്ഞ പാത്രമാക്കി; മഹാസർപ്പം പോലെ അവൻ എന്നെ വിഴുങ്ങി, എന്റെ സ്വാദുഭോജ്യങ്ങൾകൊണ്ട് വയറു നിറച്ചു; അവൻ എന്നെ തള്ളിക്കളഞ്ഞു.
Lamentations 1:21 in Malayalam 21 “ഞാൻ നെടുവീർപ്പിടുന്നത് അവർ കേട്ടു; എന്നെ ആശ്വസിപ്പിപ്പാൻ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനർത്ഥം കേട്ട്, അവിടുന്ന് അത് വരുത്തിയതുകൊണ്ട് സന്തോഷിക്കുന്നു; അവിടുന്ന് കല്പിച്ച ദിവസം അങ്ങ് വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും”.
Lamentations 4:21 in Malayalam 21 ഊസ് ദേശത്ത് പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേയ്ക്കും വരും; നീ ലഹരിപിടിച്ച് നിന്നെത്തന്നേ നഗ്നയാക്കും.
Ezekiel 25:3 in Malayalam 3 “യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ; യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി ‘നന്നായി’ എന്ന് പറഞ്ഞതുകൊണ്ട്
Ezekiel 26:2 in Malayalam 2 “മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: ‘നന്നായി, ജനതകളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എന്നിലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായിത്തീർന്നിരിക്കുകയാൽ ഞാൻ നിറയും’ എന്ന് സോർ പറയുന്നതുകൊണ്ട്
Ezekiel 29:6 in Malayalam 6 ഈജിപ്റ്റ്നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്ന് അവരെല്ലം അറിയും.
Ezekiel 35:5 in Malayalam 5 നീ പുരാതനശത്രുത്വം പുലർത്തി, യിസ്രായേൽമക്കളുടെ അകൃത്യത്തിന്റെ അന്ത്യശിക്ഷാകാലമായ അവരുടെ ആപത്തുകാലത്ത്, അവരെ വാളിന് ഏല്പിച്ചുവല്ലോ.
Joel 3:8 in Malayalam 8 ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യർക്കു വിറ്റുകളയും; അവർ അവരെ ദൂരത്തുള്ള ജനതയായ ശെബായർക്ക് വിറ്റുകളയും; യഹോവ തന്നെ ഇത് അരുളിച്ചെയ്തിരിക്കുന്നു.
Micah 4:11 in Malayalam 11 ‘ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവൾ മലിനയായിത്തീരട്ടെ’ എന്നു പറയുന്ന അനേകജനതകൾ ഇപ്പോൾ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
Micah 7:10 in Malayalam 10 എന്റെ ശത്രു അത് കാണും; “നിന്റെ ദൈവമായ യഹോവ എവിടെ” എന്ന് എന്നോട് പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
Nahum 1:8 in Malayalam 8 എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹംകൊണ്ട് അവിടുന്ന് ആ സ്ഥലത്തിന് നാശം വരുത്തും; തന്റെ ശത്രുക്കളെ അവിടുന്ന് അന്ധകാരത്തിൽ പിന്തുടരുന്നു.
Habakkuk 2:16 in Malayalam 16 നിനക്ക് മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; നീയും കുടിക്കുക; നിന്റെ നഗ്നത അനാവൃതമാക്കുക; യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും.
Zephaniah 2:8 in Malayalam 8 മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
Zechariah 1:14 in Malayalam 14 എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു പറഞ്ഞത്: “നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെരൂശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.
Zechariah 2:8 in Malayalam 8 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവർച്ച ചെയ്ത ജനതകളുടെ അടുക്കൽ അവൻ എന്നെ മഹത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവൻ യഹോവയുടെ കണ്മണിയെ തൊടുന്നു.
Zechariah 12:2 in Malayalam 2 “ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജനതകൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ ഉപരോധത്തിങ്കൽ അതു യെഹൂദയ്ക്കും എതിരായിരിക്കും.
Zechariah 14:2 in Malayalam 2 ഞാൻ സകലജനതകളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകൾ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകുകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവർ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
Revelation 13:10 in Malayalam 10 അടിമത്തത്തിലേക്ക് നയിക്കുന്നവർ അടിമത്തത്തിലായിപ്പോകും; ആരെങ്കിലും വാൾകൊണ്ടു കൊല്ലുന്നവൻ വാളാൽ കൊല്ലപ്പെടേണ്ടിവരും; വിശുദ്ധന്മാരുടെ സഹനവും വിശ്വാസവും ഇവിടെ ആവശ്യം.