Jeremiah 29:11 in Malayalam 11 നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം എനിക്ക് നിങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ എന്തെല്ലാമെന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല, നന്മയ്ക്കുള്ളവയത്രേ എന്ന് യഹോവയുടെ അരുളപ്പാട്.
Other Translations King James Version (KJV) For I know the thoughts that I think toward you, saith the LORD, thoughts of peace, and not of evil, to give you an expected end.
American Standard Version (ASV) For I know the thoughts that I think toward you, saith Jehovah, thoughts of peace, and not of evil, to give you hope in your latter end.
Bible in Basic English (BBE) For I am conscious of my thoughts about you, says the Lord, thoughts of peace and not of evil, to give you hope at the end.
Darby English Bible (DBY) For I know the thoughts that I think toward you, saith Jehovah, thoughts of peace, and not of evil, to give you in your latter end a hope.
World English Bible (WEB) For I know the thoughts that I think toward you, says Yahweh, thoughts of peace, and not of evil, to give you hope in your latter end.
Young's Literal Translation (YLT) For I have known the thoughts that I am thinking towards you -- an affirmation of Jehovah; thoughts of peace, and not of evil, to give to you posterity and hope.
Cross Reference Job 23:13 in Malayalam 13 അവിടുന്ന് മാറ്റമില്ലാത്തവൻ; അവിടുത്തെ പിന്തിരിപ്പിക്കുന്നത് ആര്? തിരുവുള്ളത്തിന്റെ താത്പര്യം അവിടുന്ന് അനുഷ്ഠിക്കും.
Psalm 33:11 in Malayalam 11 യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു.
Psalm 40:5 in Malayalam 5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും അനവധി ആകുന്നു; നിനക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു.
Isaiah 40:1 in Malayalam 1 എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ, ആശ്വസിപ്പിക്കുവിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
Isaiah 46:10 in Malayalam 10 ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.
Isaiah 55:8 in Malayalam 8 “എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 3:12 in Malayalam 12 “നീ ചെന്ന് വടക്കോട്ടു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: ‘വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരുക’ എന്ന് യഹോവയുടെ അരുളപ്പാട്. ഞാൻ നിങ്ങളോടു കോപം കാണിക്കുകയില്ല; ഞാൻ കരുണയുള്ളവൻ; എന്നേക്കും കോപം സംഗ്രഹിക്കുകയുമില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
Jeremiah 30:18 in Malayalam 18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്റെ കൽക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.
Jeremiah 31:1 in Malayalam 1 “ആ കാലത്ത് ഞാൻ യിസ്രായേലിന്റെ സകലവംശങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
Lamentations 3:26 in Malayalam 26 യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.
Ezekiel 34:11 in Malayalam 11 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തന്നെ എന്റെ ആടുകളെ അന്വേഷിച്ചുകണ്ടെത്തും.
Ezekiel 36:1 in Malayalam 1 “നീയോ, മനുഷ്യപുത്രാ, യിസ്രായേൽപർവ്വതങ്ങളോടു പ്രവചിച്ചു പറയേണ്ടത്: ‘യിസ്രായേൽപർവ്വതങ്ങളേ, യഹോവയുടെ വചനം കേൾക്കുവിൻ’!
Ezekiel 39:1 in Malayalam 1 നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ച് പറയേണ്ടത്: “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
Hosea 2:14 in Malayalam 14 അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും.
Hosea 3:5 in Malayalam 5 പിന്നെ, യിസ്രായേൽമക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും വരും.
Hosea 14:2 in Malayalam 2 നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടി യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് യഹോവയോട്: “സകല അകൃത്യവും ക്ഷമിച്ച്, ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും;
Joel 2:28 in Malayalam 28 അതിനു ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
Amos 9:8 in Malayalam 8 “യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
Micah 4:12 in Malayalam 12 എന്നാൽ അവർ യഹോവയുടെ വിചാരങ്ങൾ അറിയുന്നില്ല; അവിടുത്തെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകൾ പോലെ അവിടുന്ന് അവരെ കളത്തിൽ കൂട്ടുമല്ലോ.
Micah 5:4 in Malayalam 4 എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടി നിന്ന് തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
Micah 7:14 in Malayalam 14 കർമ്മേലിന്റെ മദ്ധ്യത്തിൽ കാട്ടിൽ തനിച്ചിരിക്കുന്നതും അങ്ങയുടെ അവകാശവുമായി, അങ്ങയുടെ ജനമായ ആട്ടിൻകൂട്ടത്തെ അങ്ങയുടെ കോൽകൊണ്ട് മേയിക്കണമേ; പുരാതനകാലത്ത് എന്നപോലെ അവർ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.
Zephaniah 3:14 in Malayalam 14 സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
Zechariah 1:6 in Malayalam 6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടർന്നുപിടിച്ചില്ലയോ? ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും തക്കവിധം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്വാൻ നിരൂപിച്ചതുപോലെ തന്നെ അവിടുന്ന് ഞങ്ങളോടു ചെയ്തിരിക്കുന്നു’ എന്ന് അവർ മനംതിരിഞ്ഞു പറഞ്ഞില്ലയോ?”
Zechariah 8:14 in Malayalam 14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കുകയും അനുതപിക്കാതിരിക്കുകയും ചെയ്തതുപോലെ
Zechariah 9:9 in Malayalam 9 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
Zechariah 12:5 in Malayalam 5 “അപ്പോൾ യെഹൂദാമേധാവികൾ: ‘യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്ക് ബലമായിരിക്കുന്നു’ എന്നു ഹൃദയത്തിൽ പറയും.
Zechariah 14:20 in Malayalam 20 ആ നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിൻ മുമ്പിലുള്ള കലശങ്ങൾപോലെ ആയിരിക്കും.
Revelation 14:8 in Malayalam 8 വേറൊരു ദൂതൻ പിൻചെന്നു: വീണുപോയി! തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ചതുകൊണ്ട് മഹാനഗരമായ ബാബിലോൺ വീണുപോയി എന്നു പറഞ്ഞുകൊണ്ടിരുന്നു.