Isaiah 51:5 in Malayalam 5 എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു.
Other Translations King James Version (KJV) My righteousness is near; my salvation is gone forth, and mine arms shall judge the people; the isles shall wait upon me, and on mine arm shall they trust.
American Standard Version (ASV) My righteousness is near, my salvation is gone forth, and mine arms shall judge the peoples; the isles shall wait for me, and on mine arm shall they trust.
Bible in Basic English (BBE) Suddenly will my righteousness come near, and my salvation will be shining out like the light; the sea-lands will be waiting for me, and they will put their hope in my strong arm.
Darby English Bible (DBY) My righteousness is near, my salvation is gone forth, and mine arms shall judge the peoples: the isles shall wait for me, and in mine arm shall they trust.
World English Bible (WEB) My righteousness is near, my salvation is gone forth, and my arms shall judge the peoples; the isles shall wait for me, and on my arm shall they trust.
Young's Literal Translation (YLT) Near `is' My righteousness, Gone out hath My salvation and Mine arms, Peoples they judge, on Me isles do wait, Yea, on Mine arm they do wait with hope.
Cross Reference Deuteronomy 30:14 in Malayalam 14 അനുസരിക്കുവാൻ തക്കവണ്ണം, വചനം, നിന്റെ ഏറ്റവും അടുത്ത്, നിന്റെ വായിലും ഹൃദയത്തിലും തന്നെ, ഇരിക്കുന്നു.
1 Samuel 2:10 in Malayalam 10 യഹോവയോടു എതിർക്കുന്നവൻ തകർന്നു പോകുന്നു; അവിടുന്ന് ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു; തന്റെ രാജാവിന് ശക്തി കൊടുക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയർത്തുന്നു.”
Psalm 50:4 in Malayalam 4 തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
Psalm 67:4 in Malayalam 4 ജനതകൾ സന്തോഷിച്ച് ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ച് ഭൂമിയിലെ ജനതകളെ ഭരിക്കുന്നുവല്ലോ. സേലാ.
Psalm 85:9 in Malayalam 9 തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്റെ രക്ഷ അവന്റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം.
Psalm 96:13 in Malayalam 13 യഹോവയുടെ സന്നിധിയിൽ തന്നെ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജനതതികളെ വിശ്വസ്തതയോടും കൂടി വിധിക്കും.
Psalm 98:9 in Malayalam 9 അവൻ ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.
Psalm 110:6 in Malayalam 6 അവൻ ജനതകളുടെ ഇടയിൽ ന്യായംവിധിക്കും; അവൻ എല്ലാ സ്ഥലങ്ങളും ശവങ്ങൾകൊണ്ട് നിറയ്ക്കും; അവൻ അനേകം ദേശങ്ങളുടെ തലവന്മാരെ തകർത്തുകളയും.
Isaiah 2:2 in Malayalam 2 അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
Isaiah 40:10 in Malayalam 10 ഇതാ, യഹോവയായ കർത്താവ് ബലശാലിയായി വരുന്നു; അവന്റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്.
Isaiah 42:4 in Malayalam 4 ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവൻ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.”
Isaiah 46:13 in Malayalam 13 ഞാൻ എന്റെ നീതിയെ അടുത്തുവരുത്തിയിരിക്കുന്നു; അതു വിദൂരമായിരിക്കുന്നില്ല; എന്റെ രക്ഷ താമസിക്കുകയുമില്ല; ഞാൻ സീയോനിൽ രക്ഷയും യിസ്രായേലിന് എന്റെ മഹത്ത്വവും നല്കും.”
Isaiah 49:1 in Malayalam 1 ദ്വീപുകളേ, എന്റെ വാക്കു കേൾക്കുവിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിക്കുവിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ തന്നെ എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
Isaiah 56:1 in Malayalam 1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ രക്ഷ വരുവാനും എന്റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കുകയാൽ ന്യായം പ്രമാണിച്ചു നീതി പ്രവർത്തിക്കുവിൻ.
Isaiah 60:9 in Malayalam 9 ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
Isaiah 63:5 in Malayalam 5 ഞാൻ നോക്കി എങ്കിലും സഹായിക്കുവാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണയ്ക്കുവാൻ ആരെയും കണ്ടില്ല; അതുകൊണ്ട് എന്റെ ഭുജം തന്നെ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നെ എനിക്കു തുണനിന്നു.
Ezekiel 47:1 in Malayalam 1 അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴിൽ നിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
Joel 3:12 in Malayalam 12 ജനതകൾ ഉണർന്ന് യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും.
Zephaniah 2:11 in Malayalam 11 അപ്പോൾ അവർ യഹോവയെ ഭയപ്പെടും; കാരണം അവൻ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജനതകളുടെ സകലദ്വീപുകളും അതത് സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും;
Matthew 3:2 in Malayalam 2 സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.
Matthew 28:18 in Malayalam 18 യേശു അടുത്തുചെന്നു: സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകിയിരിക്കുന്നു.
Mark 16:15 in Malayalam 15 പിന്നെ അവൻ അവരോട്: “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
Luke 24:47 in Malayalam 47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കുകയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
John 5:22 in Malayalam 22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന് കൊടുത്തിരിക്കുന്നു.
Acts 17:31 in Malayalam 31 ലോകത്തെ നീതിയിൽ ന്യായം വിധിപ്പാനായി നിയമിച്ച പുരുഷൻ മുഖാന്തരം ദൈവം ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പ് നല്കിയുമിരിക്കുന്നു.”
Romans 1:16 in Malayalam 16 സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ.
Romans 2:16 in Malayalam 16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
Romans 10:6 in Malayalam 6 വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ,
Romans 10:17 in Malayalam 17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
Romans 15:9 in Malayalam 9 ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
2 Corinthians 5:10 in Malayalam 10 എന്തെന്നാൽ, അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.