Daniel 7:1 in Malayalam 1 ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു; അവന് കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി. അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.
Other Translations King James Version (KJV) In the first year of Belshazzar king of Babylon Daniel had a dream and visions of his head upon his bed: then he wrote the dream, and told the sum of the matters.
American Standard Version (ASV) In the first year of Belshazzar king of Babylon Daniel had a dream and visions of his head upon his bed: then he wrote the dream and told the sum of the matters.
Bible in Basic English (BBE) In the first year of Belshazzar, king of Babylon, Daniel saw a dream, and visions came into his head on his bed: then he put the dream in writing.
Darby English Bible (DBY) In the first year of Belshazzar king of Babylon, Daniel saw a dream and visions of his head upon his bed: then he wrote the dream; he told the sum of the matters.
World English Bible (WEB) In the first year of Belshazzar king of Babylon Daniel had a dream and visions of his head on his bed: then he wrote the dream and told the sum of the matters.
Young's Literal Translation (YLT) In the first year of Belshazzar king of Babylon, Daniel hath seen a dream, and the visions of his head on his bed, then the dream he hath written, the chief of the things he hath said.
Cross Reference Genesis 15:1 in Malayalam 1 അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”
Genesis 46:2 in Malayalam 2 ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ സംസാരിച്ചു: “യാക്കോബേ, യാക്കോബേ” എന്നു വിളിച്ചതിനു “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.
Numbers 12:6 in Malayalam 6 പിന്നെ അവൻ അരുളിച്ചെയ്തത്: “എന്റെ വചനങ്ങൾ കേൾക്കുവിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന് ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്യുകയും ചെയ്യും.
Job 4:13 in Malayalam 13 മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
Job 33:14 in Malayalam 14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.
Isaiah 8:1 in Malayalam 1 യഹോവ എന്നോടു കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.
Isaiah 30:8 in Malayalam 8 നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.
Jeremiah 23:28 in Malayalam 28 “സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും ഗോതമ്പും തമ്മിൽ എന്തു പൊരുത്തം?” എന്ന് യഹോവയുടെ അരുളപ്പാട്.
Jeremiah 27:7 in Malayalam 7 സകലജനതകളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലം പൂർത്തിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജനതകളും വലിയ രാജാക്കന്മാരും അവനെ അവരുടെ സേവകനാക്കും.
Jeremiah 36:4 in Malayalam 4 അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Ezekiel 1:1 in Malayalam 1 മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്ത് പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടു.
Daniel 1:17 in Malayalam 17 ഈ നാലു ബാലന്മാർക്ക് ദൈവം സകലവിദ്യയിലും ജ്ഞാനത്തിലും നൈപുണ്യവും സാമർത്ഥ്യവും കൊടുത്തു; ദാനീയേൽ സകലദർശനങ്ങളും സ്വപ്നങ്ങളും സംബന്ധിച്ച് വിവേകിയായിരുന്നു.
Daniel 2:1 in Malayalam 1 തന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ ഒരു സ്വപ്നം കണ്ടു; അവന്റെ മനസ്സ് വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.
Daniel 2:28 in Malayalam 28 എങ്കിലും രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്; അവൻ ഭാവികാലത്ത് സംഭവിക്കുവാനിരിക്കുന്നത് നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാകുന്നു:
Daniel 4:5 in Malayalam 5 അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു.
Daniel 5:1 in Malayalam 1 ബേൽശസ്സർരാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരം പേർക്ക് ഒരു വലിയ വിരുന്നൊരുക്കി; അവർ കാൺകെ വീഞ്ഞു കുടിച്ചു.
Daniel 5:22 in Malayalam 22 അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെ അറിഞ്ഞിട്ടും തിരുമേനി ഹൃദയത്തെ താഴ്ത്താതെ
Daniel 5:30 in Malayalam 30 ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
Daniel 7:7 in Malayalam 7 രാത്രിദർശനത്തിൽ ഞാൻ പിന്നെ ഘോരവും ഭയങ്കരവും ബലശാലിയുമായ നാലാമതൊരു മൃഗത്തെ കണ്ടു; അതിന് വലിയ ഇരിമ്പുപല്ലുകൾ ഉണ്ടായിരുന്നു; അത് തിന്നുകയും തകർക്കുകയും ചെയ്തിട്ട് ശേഷിച്ചത് കാൽകൊണ്ട് ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവച്ച് ഇത് വ്യത്യാസമുള്ളതായിരുന്നു; അതിന് പത്ത് കൊമ്പുകൾ ഉണ്ടായിരുന്നു.
Daniel 7:13 in Malayalam 13 രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു; അവൻ കാലാതീതനായവന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
Daniel 7:15 in Malayalam 15 ദാനീയേൽ എന്ന ഞാൻ എന്റെ ഉള്ളിൽ, ആത്മാവിൽ, വ്യസനിച്ചു: എനിക്കുണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.
Daniel 8:1 in Malayalam 1 ദാനീയേൽ എന്ന എനിക്ക് ആദ്യം ഉണ്ടായ ദർശനത്തിനു ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ വീണ്ടും ഒരു ദർശനം ഉണ്ടായി.
Joel 2:28 in Malayalam 28 അതിനു ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
Amos 3:7 in Malayalam 7 യഹോവയായ കർത്താവ് പ്രവാചകന്മാരായ തന്റെ ദാസന്മാർക്ക് തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്യുകയില്ല.
Habakkuk 2:2 in Malayalam 2 യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.”
Acts 2:17 in Malayalam 17 ‘അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
Romans 15:4 in Malayalam 4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നേ എഴുതിയിരിക്കുന്നു.
2 Corinthians 12:1 in Malayalam 1 പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ച് പറയുവാൻ പോകുന്നു.
Revelation 1:19 in Malayalam 19 അതുകൊണ്ട് നീ കണ്ടതും ഇപ്പോൾ ഉള്ളതും ഇതിനുശേഷം സംഭവിപ്പാനിരിക്കുന്നതും
Revelation 10:4 in Malayalam 4 ഏഴ് ഇടികളും നാദം മുഴക്കിയപ്പോൾ, ഞാൻ എഴുതുവാൻ തുനിഞ്ഞു; എന്നാൽ ഏഴ് ഇടിമുഴക്കങ്ങൾ പറഞ്ഞത്, ഒന്നും എഴുതാതെ മുദ്രയിട്ട് സൂക്ഷിക്കുന്നു എന്ന് പറയുന്ന ഒരു ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഞാൻ കേട്ട്.