2 Samuel 22:3 in Malayalam 3 എന്റെ ബലമായ ദൈവം; അങ്ങയിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ അഭയസ്ഥാനവും എന്റെ കോട്ടയും തന്നെ. എന്റെ രക്ഷിതാവേ, അങ്ങ് എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നു.
Other Translations King James Version (KJV) The God of my rock; in him will I trust: he is my shield, and the horn of my salvation, my high tower, and my refuge, my saviour; thou savest me from violence.
American Standard Version (ASV) God, my rock, in him will I take refuge; My shield, and the horn of my salvation, my high tower, and my refuge; My saviour, thou savest me from violence.
Bible in Basic English (BBE) My God, my Rock, in him will I put my faith; my breastplate, and the horn of my salvation, my high tower, and my safe place; my saviour, who keeps me safe from the violent man.
Darby English Bible (DBY) God is my rock, in him will I trust -- My shield, and the horn of my salvation, My high tower, and my refuge, My saviour: thou wilt save me from violence.
Webster's Bible (WBT) The God of my rock; in him will I trust: he is my shield, and the horn of my salvation, my high tower, and my refuge, my preserver; thou savest me from violence.
World English Bible (WEB) God, my rock, in him will I take refuge; My shield, and the horn of my salvation, my high tower, and my refuge; My savior, you save me from violence.
Young's Literal Translation (YLT) My God `is' my rock -- I take refuge in Him; My shield, and the horn of my salvation, My high tower, and my refuge! My Saviour, from violence Thou savest me!
Cross Reference Genesis 15:1 in Malayalam 1 അതിന്റെ ശേഷം അബ്രാമിന് ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.”
Deuteronomy 32:37 in Malayalam 37 അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കുകയും ചെയ്ത ദേവന്മാരും അവർ ആശ്രയിച്ച പാറയും എവിടെ?
Deuteronomy 33:29 in Malayalam 29 യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആര്? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.”
1 Samuel 2:1 in Malayalam 1 അതിനുശേഷം ഹന്നാ ഇങ്ങനെ പ്രാർത്ഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ ശിരസ്സ് യഹോവയാൽ ഉയൎന്നിരിക്കുന്നു;; അങ്ങയുടെ രക്ഷയിൽ ഞാൻ സന്തോഷിക്കുന്നതുകൊണ്ട്; ഞാൻ എന്റെ വായ് ശത്രുക്കളുടെ നേരെ വിശാലമാക്കുന്നു;
2 Samuel 22:49 in Malayalam 49 അവിടുന്ന് എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കുന്നു; എനിക്കെതിരെ എഴുന്നേല്ക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു; അക്രമിയിൽനിന്ന് അങ്ങ് എന്നെ വിടുവിക്കുന്നു.
2 Samuel 22:51 in Malayalam 51 അവിടുന്ന് തന്റെ രാജാവിന് രക്ഷാഗോപുരം ആകുന്നു; അവിടുത്തെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നെ.”
Psalm 3:3 in Malayalam 3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
Psalm 5:12 in Malayalam 12 യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.
Psalm 9:9 in Malayalam 9 യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ.
Psalm 14:6 in Malayalam 6 ദുഷ്കർമ്മികൾ എളിയവന്റെ ആലോചനയ്ക്ക് ഭംഗം വരുത്തുന്നു. എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു.
Psalm 18:2 in Malayalam 2 യഹോവ എന്റെ ശൈലവും കോട്ടയും എന്റെ രക്ഷകനും ദൈവവും ഞാൻ ശരണമാക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും ഗോപുരവും ആകുന്നു.
Psalm 27:5 in Malayalam 5 അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയർത്തും.
Psalm 28:7 in Malayalam 7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവനിൽ ആശ്രയിച്ചു; എനിക്ക് സഹായം ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; ഗാനങ്ങളോടെ ഞാൻ അവനെ സ്തുതിക്കുന്നു.
Psalm 32:7 in Malayalam 7 നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
Psalm 46:1 in Malayalam 1 സംഗീതപ്രമാണിക്ക്; കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടസമയത്ത് അവൻ ഏറ്റവും അടുത്ത സഹായമായിരിക്കുന്നു.
Psalm 46:7 in Malayalam 7 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
Psalm 46:11 in Malayalam 11 സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടി ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ സങ്കേതം ആകുന്നു. സേലാ.
Psalm 55:9 in Malayalam 9 കർത്താവേ, അവരുടെ നാവുകളെ നശിപ്പിച്ച് വികലമാക്കണമേ. ഞാൻ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
Psalm 59:16 in Malayalam 16 ഞാൻ നിന്റെ ബലത്തെക്കുറിച്ച് പാടും; അതികാലത്ത് ഞാൻ നിന്റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്ത് നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
Psalm 61:3 in Malayalam 3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
Psalm 71:7 in Malayalam 7 ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
Psalm 72:14 in Malayalam 14 അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന് വിലയേറിയതായിരിക്കും.
Psalm 84:9 in Malayalam 9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ;
Psalm 84:11 in Malayalam 11 യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല.
Psalm 86:14 in Malayalam 14 ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ശ്രദ്ധിക്കുന്നതുമില്ല.
Psalm 115:9 in Malayalam 9 യിസ്രായേലേ, യഹോവയിൽ ആശ്രയിക്കുക; അവൻ അവരുടെ സഹായവും പരിചയും ആകുന്നു;
Psalm 140:1 in Malayalam 1 സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ദുഷ്ടമനുഷ്യരുടെ കൈയിൽ നിന്ന് എന്നെ വിടുവിച്ച് സാഹസക്കാരുടെ പക്കൽനിന്ന് എന്നെ പരിപാലിക്കണമേ.
Psalm 140:4 in Malayalam 4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
Psalm 140:11 in Malayalam 11 വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കുകയില്ല; സാഹസക്കാരനെ അനർത്ഥം നായാടി ഉന്മൂലനാശം വരുത്തും.
Psalm 144:2 in Malayalam 2 എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു വിധേയപ്പെടുത്തിത്തരുന്നവനും അവൻ തന്നെ.
Proverbs 18:10 in Malayalam 10 യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേയ്ക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
Proverbs 30:5 in Malayalam 5 ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവർക്ക് അവിടുന്ന് പരിച തന്നെ.
Isaiah 12:2 in Malayalam 2 ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കുകകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കുകകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.”
Isaiah 32:2 in Malayalam 2 ഓരോരുത്തൻ കാറ്റിന് ഒരു മറവും കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വൻ പാറയുടെ തണൽപോലെയും ഇരിക്കും.
Isaiah 45:21 in Malayalam 21 നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ; അവർ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേൾപ്പിക്കുകയും പണ്ടുതന്നെ ഇതു പ്രസ്താവിക്കുകയും ചെയ്തവൻ ആര്? യഹോവയായ ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.
Jeremiah 16:9 in Malayalam 9 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്കു കാണത്തക്കവിധം ഞാൻ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.
Jeremiah 16:19 in Malayalam 19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ ശരണവുമായ യഹോവേ, ജാതികൾ ഭൂമിയുടെ അറ്റങ്ങളിൽനിന്നു അങ്ങയുടെ അടുക്കൽ വന്നു; ‘ഞങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിരുന്നത്,വ്യാജമായ മിഥ്യാമൂർത്തികളത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല’ എന്ന് പറയും.
Luke 1:47 in Malayalam 47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
Luke 1:69 in Malayalam 69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ
Luke 1:71 in Malayalam 71 അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽ നിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
Titus 3:4 in Malayalam 4 എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യനോടുള്ള സ്നേഹവും ഉദിച്ചപ്പോൾ,
Titus 3:6 in Malayalam 6 നാം അവന്റെ കൃപയാൽ നീതീകരിക്കപ്പെട്ടിട്ട് നിത്യജീവന്റെ പ്രത്യാശപ്രകാരം അവകാശികളായിത്തീരേണ്ടതിന്,
Hebrews 2:13 in Malayalam 13 എന്നും “ഞാൻ അവനിൽ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്ക് തന്ന മക്കളും” എന്നും പറയുന്നു.